മഹിളാ സാഹസ് കേരള യാത്രയ്ക്ക് സ്വീകരണം : ഇടതുഭരണം ജനജീവിതം ദുസഹമാക്കി: കൊടിക്കുന്നില്‍ സുരേഷ് എംപി
1572285
Wednesday, July 2, 2025 7:38 AM IST
ചങ്ങനാശേരി: ജനജീവിതം ദുസഹമാക്കിയ ഇടതു ഭരണം നാടിനു ദുരന്തമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് ചങ്ങനാശേരിയില്‍ സ്വീകരണം നല്കിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെതിരേയുള്ള സ്ത്രീകളുടെ മുന്നേറ്റമാണ് ഈ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
പെരുന്ന ബസ്സ്റ്റാന്‍ഡില്‍നിന്നും വാദ്യാമേളങ്ങളുടെ അകന്പടിയോടെ ജാഥ മുനിസിപ്പല്‍ മിനി ടൗണ്‍ ഹാളില്‍ എത്തിചേര്‍ന്നു. രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ ജെബി മേത്തറും ചാണ്ടി ഉമ്മന്‍ എംഎല്‍എയും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പെരുന്നയില്‍നിന്ന് യാത്ര ആരംഭിച്ചത്.
പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി മണ്ഡലങ്ങളില്‍ നല്കിയ സ്വീകരണ യോഗങ്ങള്‍ കെ.സി. ജോസഫ്, ബിന്ദു കൃഷ്ണ, ജോസി സെബാസ്റ്റ്യന്‍, പി.എസ്. രഘുറാം തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, ആന്റണി കുന്നുംപുറം, ബാബു കോയിപ്പുറം, കെ.എ. ജോസഫ്, തോമസ് അക്കര എന്നിവര്‍ പ്രസംഗിച്ചു.