കുറുമ്പനാടം സെന്റ് പീറ്റേഴ്സില്‍ മെറിറ്റ് ദിനാഘോഷം ഇന്ന്
1571846
Tuesday, July 1, 2025 3:19 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2024-25 അധ്യയനവര്‍ഷം മികച്ചവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന സമ്മേളനം ഇന്നു രണ്ടിനു നടക്കും. ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ് മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, ഹെഡ്മാസ്റ്റര് എം.സി. മാത്യു, പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്, അധ്യാപകരായ ജോണിയ ഗ്രേസ് ജോസഫ്, എം.സി. ബിനു എന്നിവര്‍ പ്രസംഗിക്കും.
പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കും. നീറ്റ് പരീക്ഷയില്‍ ടോപ് റാങ്ക് നേടിയ പൂര്‍വവിദ്യാര്‍ഥികളായ റെയ്സാ മരിയ സോണി, തെരേസ് തോമസ്, ഗൗരിനന്ദ എസ്., എംജി യൂണിവേഴ്സിറ്റി ബികോം പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ സുബിമോള്‍ സിബിച്ചന് എന്നിവരെ അനുമോദിക്കും.