ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1571841
Tuesday, July 1, 2025 3:19 AM IST
ഞീഴൂര്‍: ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും നിര്‍ധനരായവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. കടുത്തുരുത്തി എസ്ഐ എന്‍.എസ്. സജീവ്കുമാര്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിവരുന്ന 150 കിറ്റുകളുടെ വിതരണം, ചികിത്സാസഹായം, മരുന്ന് വിതരണം എന്നിവയുടെ ഉദ്ഘാടനം ഒരുമ പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ് നിര്‍വഹിച്ചു. സെക്രട്ടറി ശ്രുതി സന്തോഷ്, ട്രഷറര്‍ സിന്‍ജ ഷാജി, വൈസ് പ്രസിഡന്റ് ഷാജി അഖില്‍ നിവാസ്, സുധര്‍മിണി ജോസ് പ്രകാശ്, ജയന് കറുകപ്പള്ളി, സുഷമ അജിപ്രകാശ്, ജോയ് മൈലംവേലില്‍, കെ.പി. വിനോദ്, അര്‍ച്ചന ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.