ചങ്ങാതിക്കൊരു മരം പദ്ധതി
1572001
Tuesday, July 1, 2025 11:41 PM IST
വിഴിക്കിത്തോട്: പിവൈഎംഎ ലൈബ്രറിയും ആർവി ഗവൺമെന്റ് വിഎച്ച്എസ് സ്കൂളും സംയുക്തമായി ഹോംഗ്രോൺ നഴ്സറിയുടെ സഹായത്തോടെ കുട്ടികൾക്കുവേണ്ടി ചങ്ങാതിക്കൊരു മരം പദ്ധതിക്കു തുടക്കമിട്ടു. ഹോംഗ്രോൺ പ്രതിനിധി സെബാസ്റ്റ്യൻ സ്കൂൾ പ്രഥമാധ്യാപിക എ.എം. ടീനയ്ക്ക് തൈകൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. പരമേശ്വരൻ, എസ്എംസി വൈസ് ചെയർമാൻ സന്തോഷ് മഞ്ഞാക്കൻ, ലൈബ്രറി സെക്രട്ടറി കെ.ബി. സാബു, തോമസ് മാത്യു, ജാൻസി ബാലചന്ദ്രൻ, മുഹമ്മദ് റാഫി, ജോസൻ ബെന്നി എന്നിവർ പ്രസംഗിച്ചു.
പദ്ധതിക്ക് വിവിധ സമ്മാനങ്ങളും ലൈബ്രറി പ്രഖാപിച്ചു. ഓരോ ക്ലാസിലും നന്നായി തൈ വളർത്തുന്ന വിദ്യാർഥിയെ വൃക്ഷസ്നേഹി അവാർഡ് നൽകി ആദരിക്കും. ആദ്യം ഫലം പകമാകുന്ന വീട്ടിൽ ആദ്യ ഫല മഹോത്സവവും സംഘടിപ്പിക്കുമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.