ദുക്റാന തിരുനാളും സണ്ഡേസ്കൂള് വാര്‍ഷികവും നാളെ
1572278
Wednesday, July 2, 2025 7:29 AM IST
കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ദുക്റാന തിരുനാളാഘോഷവും സണ്ഡേസ്കൂള് വാര്‍ഷികവും നാളെ നടക്കും. ഇന്നു വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 6.30 മുതല്‍ റാശാ പ്രാര്‍ഥന.
നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ഒമ്പതിന് തിരുനാള്‍ റാസ, 11 ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം. ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രഫ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തില്‍ ഫാ. ജി.ടി. വടക്കേലിന്റെ സ്മരണാര്‍ഥം നടത്തിയ അഖിലകേരള പ്രസംഗമത്സര വിജിയകള്ക്കുള്ള സമ്മാനവിതരണവും നടക്കും.
സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോണ്‍ നടുത്തടം, സഹവികാരി ഫാ. ഏബ്രഹാം പെരിയപ്പുറം, ഹെഡ്മാസ്റ്റര് ടോമി അഗസ്റ്റിന് കരിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.