ആശാ പ്രവര്‍ത്തകരെ ജെസിഐ ആദരിച്ചു
1571848
Tuesday, July 1, 2025 3:19 AM IST
ചങ്ങനാശേരി: ജെസിഐ ഇന്ത്യയുടെ കാബില്‍ പദ്ധതിയോടനുബന്ധിച്ച് ജൈവ പച്ചക്കറികൃഷിയില്‍ മുനിസിപ്പാലിറ്റിയിലെ ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. ആശാ പ്രവര്‍ത്തകര്‍ സമൂഹത്തിന് നല്കുന്ന സേവനം പരിഗണിച്ച് ആശാ പ്രവര്‍ത്തകരെ ജെസിഐ പുരസ്കാരം നല്കി ആദരിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്‍മാര്‍ മാത്യൂസ് ജോര്‍ജ്, വാര്‍ഡ് മെംബര്‍ ബീന ജോബി, ജെസിഐ പ്രസിഡന്റ് ഡോ. ജോര്‍ജി ജോര്‍ജ് കുരുവിള, സച്ചു ലൂയിസ്, രഞ്ജിത് ആന്‍ഡ്രൂസ്, മാനുവല്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.