പാ​ലാ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ച​ങ്ങാ​തി​ക്ക് ഒ​രു മ​രം എ​ന്ന ജ​ന​കീ​യ വൃ​ക്ഷ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്ന് പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​കൾ.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ച​ങ്ങാ​തി​ക്ക് ഒ​രു മ​രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന വൃ​ക്ഷ​ത്തൈ​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ച​ങ്ങാ​തി​ക്കു ന​ൽ​കി പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും കൊ​ണ്ടു​വ​ന്ന വൃ​ക്ഷ​ത്തൈ​ക​ൾ സ്കൂ​ൾ വ​ള​പ്പി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​റെ​ജി​മോ​ൻ തെ​ങ്ങും​പ​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.