പേവിഷബാധ ബോധവത്കരണ കാമ്പയിന് തുടക്കം
1571857
Tuesday, July 1, 2025 3:19 AM IST
കോട്ടയം: സ്കൂൾ വിദ്യാർഥികൾക്കായുള്ള പേവിഷബാധ ബോധവത്കരണ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ലഘുലേഖ വിതരണോദ്ഘാടനവും കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു.
പേവിഷബാധയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു. തുടർന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസി സണ്ണി ബോധവത്കരണ ക്ലാസെടുത്തു.