വൈ​ക്കം:​ ചാ​ല​പ്പ​റ​മ്പ് കാ​ർ​ത്യാ​കു​ള​ങ്ങ​ര ശ്രീ​ധ​ർ​മശാ​സ്താ​ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന രു​ഗ്‌മി​ണീ സ്വ​യം​വ​രം ഭ​ക്തി​നി​ർ​ഭ​ര​മാ​യി.​ ചാ​ല​പ്പ​റ​മ്പ് എ​ൻ​എ​സ് എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ൽനി​ന്നാ​ണ് വ​ർ​ണാ​ഭ​മാ​യ സ്വ​യം​വ​രഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. യ​ജ്ഞാ​ചാ​ര്യ​ൻ അ​രൂ​ർ അ​പ്പു​ജി, ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ആ​ന​ത്താ​ന​ത്ത് ഇ​ല്ല​ത്ത് എ.​വി. ഗോ​വി​ന്ദ​ൻ​ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മിക​ത്വ​ത്തി​ലാ​ണ് ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞം ന​ട​ന്നു വ​രു​ന്ന​ത്.​

വൈ​കു​ന്നേ​രം ന​ട​ന്ന സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യി​ലും നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​കു​ചേ​ലോ​പാ​ഖ്യാ​നം.11.30​ന് സ​ന്താ​ന​ഗോ​പാ​ലം. വൈ​കു​ന്നേ​രം 5.30ന് ​സ​ർ​വൈ​ശ്വ​ര്യ​പൂ​ജ. ര​ണ്ടി​നു രാ​വി​ലെ ഒ​ൻ​പ​തി​ന് പു​ന​പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​ക​ൾ. 10.30ന് ​ഭ​ഗ​വാ​ന്‍റെ സ്വ​ധാ​മ പ്രാ​പ്തി. ക്ഷേ​ത്രം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ​സ്.​ ഹ​രി​ദാ​സ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ വി​ജ​യ​കു​മാ​ർ, കെ.​ടി.​ രാം​കു​മാ​ർ, വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജ​ഗ​ദം​ബി​ക, സെ​ക്ര​ട്ട​റി അം​ബ​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.