ജീവിതവിജയത്തിന് വ്യക്തമായ ലക്ഷ്യം വേണം: ഡോ. എസ്. ശശി ആനന്ദ് ശ്രീധരന്
1571861
Tuesday, July 1, 2025 3:21 AM IST
കോട്ടയം: ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ വ്യക്തമായ ലക്ഷ്യം വേണമെന്നു തമിഴ്നാട് കലശലിംഗം യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. എസ്. ശശി ആനന്ദ് ശ്രീധരന്. സെയിന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗിൽ (ഓട്ടോണമസ്) നിന്നും ബാച്ചിലര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ രണ്ടാമത് ബാച്ചിന്റെയും മാസ്റ്റര്‍ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയ നാലാമത് ബാച്ചിന്റെയും കോണ്വൊക്കേഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡയറക്ടര്‍ തോമസ് ടി. ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സുധ ടി., എക്സിക്യൂട്ടീവ് ചെയര്മാന് പുന്നൂസ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. റീബു സക്കറിയ, വൈസ് പ്രിന്‍സിപ്പൽ ഡോ. റോജി ജോര്‍ജ്, എംസിഎ ഡയറക്ടര്‍ മിനി പുന്നൂസ്, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഡോ. നവീന്‍ ജോണ്‍ പുന്നൂസ്, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. റിബോയ് ചെറിയാന്, ഡോ. സൂസന് ജോര്‍ജ്, ഡോ. ജി. ഷൈനി, ഡോ. ജോസ് ജോയി തോപ്പന്, ഡോ. ജയദേവി വേണുഗോപാല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.