വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം മൂന്നിന്
1571852
Tuesday, July 1, 2025 3:19 AM IST
കോട്ടയം: വനമഹോത്സവവുമായി ബന്ധപ്പെട്ട 2025-ലെ ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. കോട്ടയം സിഎംഎസ് കോളജില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗം ഡോ. പി.ആര്. സോന, കേരള വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഡോ. പി. പുകഴേന്തി, അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) ഡോ. എല്‍. ചന്ദ്രശേഖര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇ ആന്‍ഡ് ടി ഡബ്ല്യു) ഡോ. ജെ. ജസ്റ്റിന് മോഹന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ ആന്‍ഡ് ഇ) എം. നീതുലക്ഷ്മി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഭുല്‍ അഗര്‍വാള്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, ബിഷപ് റവ. മലയില്‍ സാബു കോശി ചെറിയാന് എന്നിവര്‍ പങ്കെടുക്കും.