ഇവിടെ സാംക്രമിക രോഗങ്ങള്‍ ഫ്രീ : ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്നു
1572284
Wednesday, July 2, 2025 7:38 AM IST
ചങ്ങനാശേരി: ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നു. സ്റ്റാന്‍ഡില്‍നിന്നും പുതൂര്‍പ്പള്ളി കോംപ്ലക്സ് ഭാഗത്തേക്കുള്ള കവാടത്തിനു സമീപം മലിനജലം കെട്ടിക്കിടക്കുകയാണ്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന ബസ് സ്റ്റാന്‍ഡിലാണ് സാംക്രമിക രോഗങ്ങള്‍ പടരുന്ന അവസ്ഥ സംജാതമായിരിക്കുന്നത്.
ആഹാരസാധനങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറി ഇനങ്ങളും വില്‍ക്കുന്ന സ്റ്റാളുകള്‍ക്ക് സമീപമാണ് കക്കൂസ് പൊട്ടി മാലിന്യം ഒഴുകുന്നത്.