മനുഷ്യാവകാശ സംരക്ഷണ സദസ്
1572276
Wednesday, July 2, 2025 7:29 AM IST
കോട്ടയം: അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണ ദിനമായി രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വ്യാപകമായി ആചരിച്ചു. ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
ആര്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി കുര്യന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോര്‍ജ് മാത്യു, ജോസ് മടുക്കക്കുഴി, ജോണ്‍ മാത്യു മൂലയില്‍, കെ.ആര്. മനോജ്കുമാര്‍, കെ. ഇ. ഷെരീഫ്, ഏബ്രഹാം പി. തോമസ്, വി.കെ. സജികുമാര്‍, ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.