യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ
1572274
Wednesday, July 2, 2025 7:29 AM IST
ചിങ്ങവനം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ ആക്രമിച്ചു പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടുപേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം പന്നിമറ്റം, വാലുപറമ്പില്‍, വി.കെ. അജിത്(24), മണക്കാട കണ്ണന് വി.കെ. (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളും പന്നിമറ്റം സ്വദേശി എബിന് എന്ന യുവാവുമായുണ്ടായ വാക്കുതര്‍ക്കം ചോദ്യം ചെയ്തതിലുണ്ടായ പ്രതികാരമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പന്നിമറ്റം ഷാപ്പ് ഭാഗത്തു വച്ച് ഒന്നാം പ്രതി അസഭ്യം പറയുകയും കയ്യില്‍ കരുതിയിരുന്ന പെപ്പര്‍ സ്പ്രേ പരാതിക്കാരന്റെ കണ്ണിലേക്ക് അടിക്കുകയും ചവിട്ടേറ്റു താഴെ വീണ യുവാവിന്റെ തലയ്ക്ക് കല്ലെടുത്തിടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികൾക്കെതിരേ ചിങ്ങവനം സ്റ്റേഷനില്‍ എന്‍ഡിപിഎസ് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്.