ദുക്റാന തിരുനാളിന് പൊതുഅവധി പ്രഖ്യാപിക്കണം: എസ്എംവൈഎം
1571998
Tuesday, July 1, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: ജൂലൈ മൂന്ന് ദുക്റാന തിരുനാളിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം ഭാരവാഹികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പുണ്യദിനമാണ് ദുക്റാന തിരുനാൾ. അന്നേദിവസം കേരളത്തിലെ ക്രൈസ്തവർ സഭാദിനമായും ആചരിക്കുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ പ്രാധാന്യം മനസിലാക്കി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് എസ്എംവൈഎം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് അലൻ എസ്. വെള്ളൂർ, വൈസ് പ്രസിഡന്റ് റോഷ്നി ജോർജ്, ഭാരവാഹികളായ എബിൻ തോമസ്, ജോയൽ ജോബി, ജ്യോതിസ് മരിയ എന്നിവർ പ്രസംഗിച്ചു.