ഒരുമാസത്തിനിടെ വെള്ളൂരിൽ പിടിയിലായത് മൂന്നു മോഷ്ടാക്കൾ
1485690
Monday, December 9, 2024 7:30 AM IST
വെള്ളൂർ: മോഷണം പതിവായതോടെ പോലീസിനൊപ്പം നാട്ടുകാരും ജാഗ്രതയോടെ ഉറക്കമൊഴിച്ചപ്പോൾ ഒരു മാസത്തിനിടയിൽ പിടിയിലായത് മൂന്ന് മോഷ്ടാക്കൾ. വെള്ളൂരിൽ വീട്ടിലും ഹോട്ടലിലും ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കുത്തി തുറന്നുമാണ് മോഷണം നടന്നത്. ജനങ്ങളും പോലീസും ഒന്നിച്ചു നീങ്ങിയപ്പോൾ നിരവധി മോഷണകേസുകളിൽ പ്രതികളായ കള്ളൻമാരാണ് അകത്തായത്.
ഇന്നലെ വെള്ളൂർ തോന്നല്ലൂർ ചെറുകരഅമ്പലത്തിലെ ഭാണ്ഡാരം കുത്തി തുറന്ന് പണാപഹരണം നടത്തി പിറവംറോഡ് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടയിൽ ഒരാഴ്ചയായി മോഷ്ടാക്കളെ പിടി കൂടാൻ ഉറക്കമൊഴിച്ചു കാത്തിരുന്ന വെള്ളൂർ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിലെ യുവാക്കൾ സംശയം തോന്നി പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തതോടെ മോഷ്ടാവാണെന്ന് മനസിലാക്കി അറസ്റ്റുചെയ്യുകയായിരുന്നു.
2012ൽ പടിഞ്ഞാറ്റ് കാവിലെ ഭണ്ഡാരകുറ്റി കുത്തി തുറന്ന കേസിലും ഇയാൾ പ്രതിയായിരുന്നു.