വ്യാജ ലൈസൻസുമായി ആസാം സ്വദേശി പിടിയിൽ
1546363
Monday, April 28, 2025 11:39 PM IST
ചേർത്തല: മകന്റെ ലൈസൻസ് ഉപയോഗിച്ച് വ്യാജ ലൈസൻസ് നിർമിച്ച ആസാം സ്വദേശി പിടിയിലായി. കുത്തിയതോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ എയ്സ് വാഹന ഡ്രൈവറായ ആസാം റാവ്മാരി നഗൂൺ അഹിദുൾ ഇസ്ലാമി (50) നെയാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ചോദ്യം ചെയ്യുന്നതിനിടെയാണ് ലൈസൻസ് വ്യാജമായി ആസാമിൽ നിർമിച്ചതാണെന്ന് അഹിദുൾ ഇസ്ലാം സമ്മതിച്ചത്. മകന്റെ അസൽ ലൈസൻസിൽ ഫോട്ടോ, ഒപ്പ്, പേര്, ജനനത്തീയതി എന്നിവ തിരുത്തിയാണ് നിർമിച്ചത്. ആക്രി സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന ഇയാൾ വാടകയ്ക്ക് എടുത്ത ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ആർസി ഓണർക്കെതിരേ നടപടിയെടുത്തതായും തുടർ അന്വഷണത്തിനായി കേസ് പോലീസിന് കൈമാറിയതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് പറഞ്ഞു.