ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു
1546078
Sunday, April 27, 2025 11:33 PM IST
ചേര്‍ത്തല: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ അനുസ്മരണ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് നഗരത്തില്‍ മൗനറാലിയും പള്ളിയങ്കണത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പള്ളിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി റവ. ഡോ.ആന്റോ ചേരാംതുരുത്തി, സഹവികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്, ഫാ. ജോസ് പാലത്തിങ്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
റാലിയിലും പുഷ്പാര്‍ച്ചനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
കൈക്കാരന്മാരായ സി.ഇ. അഗസ്റ്റിന് ചെറുമിറ്റം, അഡ്വ. ജാക്സണ് മാത്യു, പാരിഷ് ഫാമിലി യൂണിയന് വൈസ് ചെയര്മാന് സാബു ജോണ്‍ പാലയ്ക്കല്‍, ജനറല്‍ സെക്രട്ടറി ജോമോന് കണിശേരി, മനോജ് മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.