ജൂണിയർ സംസ്ഥാന ബാസ്കറ്റ്ബോൾ; ജില്ലാ ടീമുകളെ തെരഞ്ഞെടുത്തു; ബ്ലെസൻ, ടെസ ക്യാപ്റ്റന്മാർ
1546080
Sunday, April 27, 2025 11:33 PM IST
ആലപ്പുഴ: വയനാട്ടിൽ 29 മുതൽ മേയ് നാലുവരെ നടത്തുന്ന 49-ാമത് ജൂണിയർ സംസ്ഥാന ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ ടീമുകളെ തെരെഞ്ഞെടുത്തു.
ജൂണിയർ ആൺകുട്ടികൾ: ബ്ലെസൻ വി.എസ്. - ക്യാപ്റ്റൻ, വിനായക് എം., നിയോ ജോൺ വിൻസെന്റ്, അഭയ് എസ്., അൽജോ ജോർജ് തോമസ്, റോമൽ കെ. റോയ്, ആദിത്യൻ പി., അഭിഷേക് കെ., അശോക്, ജോനാഥൻ ജി, സാൽവിൻ തോമസ്, അക്ഷയ് അലക്സ്, മഷൂദ്. സ്റ്റാൻഡ് ബൈ: ആലാപ്, പ്രദീഷ് പി. നായർ. പരിശീലകർ: പ്രവീൺകുമാർ യു., ജോസഫ് തോമസ്. മാനേജർ: ഫാ. അരുൺ.
ജൂണിയർ പെൺകുട്ടികൾ: ടെസ ഹർഷൻ - ക്യാപ്റ്റൻ, സുഭദ്ര ജയകുമാർ, ഗംഗ രാജഗോപാൽ, അനീഷ ഷിബു, നിള ശരത്, മനീഷ മനോജ്, ശിവാനി അജിത്, ഹൃദ്യ എസ്., സൽമ നൗറിൻ, ലയ മിൽട്ടൻ, നാദിയ നവാസ്, സമഹ സലിം. സ്റ്റാൻഡ് ബൈ: മീനാക്ഷി. പരിശീലകർ: എസ്. ഷഹബാസ്, നരേഷ്. മാനേജർ: നിമ്മി ശരത്.
ടീം അംഗങ്ങൾക്കുള്ള ജേഴ്സികൾ എഡിബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് വിതരണം ചെയ്തു. പി.ജെ. സണ്ണി, റോണി മാത്യു, സെൻ കല്ലുപുര, ജോൺ ജോർജ്, ബി. സുഭാഷ്, ജോസ് സേവ്യർ, തോമസ് മത്തായി കരിക്കംപള്ളിൽ, ബ്രിജിറ്റ് ജോസഫ്, ജയിൻ ജോസ്, ഹസീന അമൻ, എം. ബിനു തുടങ്ങിയവർ പങ്കെടുത്തു. എൻ.സി. ജോൺ ഫൗണ്ടേഷനാണ് ജേഴ്സി സ്പോൺസർ ചെയ്തത്.