ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: വി.എം. സുധീരൻ
1546354
Monday, April 28, 2025 11:39 PM IST
മാവേലിക്കര: സമൂഹനന്മയ്ക്കുവേണ്ടിയുള്ള ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വി.എം. സുധീരൻ പറഞ്ഞു. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിനു സ്നേഹാദരം സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.
കൊടിക്കുന്നിൽ സുരേഷ് എംപി പൗരാവലിയുടെ ഉപഹാര സമർപ്പണം നടത്തി. കെ. ജയകുമാർ സദ്കീർത്തിപത്രം സമർപ്പണം നടത്തി. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മറുപടി പ്രസംഗം നടത്തി. പുനലൂർ സോമരാജൻ, സ്വാമിഗീതാനന്ദൻ, നഗരസഭ അധ്യക്ഷൻ നൈനാൻ സി. കുറ്റിശേരി, ചുനക്കര ജനാർദനൻ നായർ, ഇമാം അബ്ദുൽ സത്താർ അൽഖാസിമി, സ്വാഗതസംഘം ചെയർമാൻ മുരളീധരൻ തഴക്കര, ജനറൽ കൺവീനർ സുരേഷ് കുമാർ കുറത്തികാട്, നൗഷാദ് മാങ്കാംകുഴി, ഷെമീർ ബിസിസി തുടങ്ങിയവർ പ്രസംഗിച്ചു.