കണ്ണാടി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ
1546360
Monday, April 28, 2025 11:39 PM IST
കണ്ണാടി: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മേയ് ഒന്നു മുതൽ നാലുവരെ ആഘോഷിക്കും. ഒന്നിന് വൈകുന്നേരം നാലിന് വികാരി ഫാ. ആന്റണി തലച്ചെല്ലൂർ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം-ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ. തുടർന്ന് ഇടവകദിന സമ്മേളനം, വാർഷികം, സ്നേഹവിരുന്ന്.
രണ്ടിന് വൈകുന്നേരം അഞ്ചിന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം-ഫാ. ജോബിൻ ആനക്കല്ലുങ്കൽ, പ്രദക്ഷിണം-ഫാ. ജേക്കബ് കാട്ടടി. സെമിത്തേരി സന്ദർശനം, പൂർവസ്മൃതി വെഞ്ചരിപ്പ്.
മൂന്നിന് വൈകുന്നേരം 5.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന-ഫാ. മാത്യു തെക്കേടത്ത്, വചനസന്ദേശം-ഫാ. ജോസഫ് പള്ളിച്ചിറയിൽ. ഏഴിന് പ്രദക്ഷിണം-ബ്രദർ സെബാസ്റ്റ്യൻ മേനാച്ചേരി.
തിരുനാൾ ദിനമായ നാലിന് രാവിലെ 9.45ന് സപ്ര, വിശുദ്ധ കുർബാന-ഫാ. സിനു വേളങ്ങാട്ടുശേരി, തിരുനാൾ സന്ദേശം-ഫാ. ജോൺ പ്ലാത്താനം. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, ലേലം.