ആർട്ടിസ്റ്റ് കെ.കെ. വാര്യർ അനുസ്മരണം
1546355
Monday, April 28, 2025 11:39 PM IST
ചേർത്തല: ആർട്ടിസ്റ്റ് കെ.കെ. വാര്യരുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും നടന്നു. ടൗൺ എൽ പി സ്കൂളിൽ നടന്ന സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് റ്റി. ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോ ഇൻസ്പെക്ടർ അനന്ത ലാൽ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല മുനിസിപ്പൽ വൈസ് ചെയർമാൻ അജയകുമാർ, ആലപ്പി ഋഷികേശ്, റ്റി.ആർ സുരേഷ്, ആർട്ടിസ്റ്റ് വരദൻ, ആർട്ടിസ്റ്റ് സുനിൽ പങ്കജ് എന്നിവർ പ്രസംഗിച്ചു. കെ.കെ. അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു.