ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന്
1546068
Sunday, April 27, 2025 11:33 PM IST
ചേർത്തല: ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ-സിഐടിയു 25ാമത് ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തലയിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ശാഖകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക, പിഎസ്സി നിയമനം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, 2014 നു ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ഉല്ലാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ എ. ഷാഹിമോൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ വി.എൽ. പ്രദീപ്, എൻ. ഉണ്ണിക്കൃഷ്ണൻ, ആർ. ഷീജ, ജില്ലാ ട്രഷറർ രശ്മി എസ്. ബാലൻ, സിഐടിയു ചേർത്തല ഏരിയ സെക്രട്ടറി പി. ഷാജിമോഹൻ എന്നിവർ പ്രസംഗിച്ചു. സി.ടി. രഞ്ജിത്ത്, സി.വി. സുഗമ്യ, പി. വിനീതൻ, പി.എം. മനോജ് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രതിനിധി സമ്മേളനവും ചർച്ചയും നടന്നു.
സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റായി എ. കൃഷ്ണനെയും ജില്ലാ സെക്രട്ടറിയായി എസ്. ഉല്ലാസിനെയും ജില്ലാ ട്രഷററായി രശ്മി എസ്. ബാലനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സി.വി. സുഗമ്യ, സജീഷ് സോളമൻ, ടി.വി. അശോകൻ, വിഷ്ണു, നീറ്റ എസ്. ആനന്ദ്, പയസ് ജോസഫ്, ആർ. ഷീജ (ജോയിന്റ് സെക്രട്ടറിമാർ), പി.ജി. കവിതമോൾ, ഉമാദേവി, എസ്. കലേഷ്, പാർവതി, കെ. മായ, കൃഷ്ണപ്രിയ, ബൈറ മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ).