സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1546069
Sunday, April 27, 2025 11:33 PM IST
ഹരിപ്പാട്: ഏവൂർ തെക്ക് നന്മ ചാരിറ്റബിൾ സൊസൈറ്റിയും ചെങ്ങന്നൂർ കല്ലിശേരി ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദൃശ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് രഞ്ജിത്ത് ഗോപാൽ അധ്യക്ഷനായി.
പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ലീലാ ഗോകുൽ, നന്മ രക്ഷാധികാരി യു. നാസറുദീൻ, സെക്രട്ടറി ഡി. കിരൺ, ഡോ. വൈശാഖ്, കെ.എസ്. ഗോപകുമാർ, രാജേഷ് എന്നിവർ പ്രസംഗിച്ചു.