ഭീകരതയ്ക്കെതിരേ ഐക്യദാർഢ്യം
1546076
Sunday, April 27, 2025 11:33 PM IST
മാന്നാർ: സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഭീകരതയ്ക്കെതിരേ ഐക്യദാർഡ്യ സമ്മേളനവും തിരിതെളിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. കൗൺസിൽ അംഗവും ഇടവക ട്രസ്റ്റിയുമായ തോമസ് മണലേൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഗീവർഗീസ് ശാമുവൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന ഇടവക സെക്രട്ടറി തോമസ് പുഞ്ചോട്ടിൽ, യുവജനപ്രസ്ഥാനം സെക്രട്ടറി അജോ ഏബ്രഹാം, ജോഷ്വാ ജോസ്, ജോയൽ, ബൻസൺ വർഗീസ്, ജോജോ എന്നിവർ പ്രസംഗിച്ചു.