ഇന്ന് അടിപൊളിയാവും...
1483783
Monday, December 2, 2024 5:25 AM IST
കായംകുളം: ഓണാട്ടുകരയുടെ ഹൃദയഭൂമിയായ കായംകുളം നഗരത്തിന് ഉത്സവപ്രതീതി സമ്മാനിച്ച റവന്യു ജില്ലാ കലോത്സവം ഇന്നു നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആസ്വാദകരുടെ മനം നിറയ്ക്കാൻ ഇന്ന് അടിപൊളി കലാ ഇനങ്ങൾ വേദിയിൽ എത്തും.
വേദികളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ മിമിക്രിയും താളവിസ്മയം തീർക്കുന്ന കോൽക്കളി, വഞ്ചിപ്പാട്ട്, ചെണ്ടമേളം, നൃത്തച്ചുവടുകളുടെ ചടുലതയിൽ സംഘനൃത്തം, നാടോടിനൃത്തം തുടങ്ങിയ വിവിധ മത്സരങ്ങൾ ഇന്നു വിവിധ വേദികളിലായി നടക്കും.
കലോത്സവം നാലാം ദിനത്തിൽ എത്തുമ്പോൾ ആസ്വാദകരുടെ നിറഞ്ഞ സാന്നിധ്യംകൊണ്ടും കുട്ടികളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമാവുകയാണ്.
മൂന്നാം ദിനത്തിൽ നേരം വൈകി അവസാനിച്ച ഒപ്പനശീലില് വേദി ഒന്നിലെ സദസ്യര്‍ മതിമറന്നപ്പോള്‍ ഗോത്രകലകളും ചവിട്ടുനാടകവും മോഹിനിയാട്ടവും നൃത്തച്ചുവടുകളും ആസ്വാദകര്‍ക്ക് ആനന്ദമേകി.
വേദിയിൽ ഇന്ന്
വേദി 1 ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് രാവിലെ 9ന് കോൽകളി (എച്ച്എസ്, എച്ച്എസ്എസ്), സംഘന്യത്തം (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി 2 ഗവൺമെന്റ് ബോയ്സ് എ ച്ച്എസ്എസ് ഓഡിറ്റോറിയം രാവിലെ 9ന്) കുച്ചിപ്പുടി (യുപി, എച്ച്എസ്, എച്ച്എസ്എസ്). നാടോടിനൃ ത്തം (എച്ച്എസ്എസ്).
വേദി 3 ഗവൺമെന്റ് ബോയ്സ് എച്ച്എസ് (നടുമുറ്റം) രാവിലെ 9ന് നാടകം (യുപി), സ്കിറ്റ് ഇംഗ്ലീഷ് (എ ച്ച്എസ്, എച്ച്എസ്എസ്).
വേദി 4 ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസ് (മുകളിലത്തെ ഹാൾ) 9ന് പദ്യം ചൊല്ലൽ ഹിന്ദി (യുപി, എച്ച്എസ്, എച്ച്എസ്എസ്). പ്രസംഗം ഹിന്ദി (യുപി, എച്ച്എസ്, എച്ച്എസ്എസ് ).
വേദി 5 ബിഎഡ് സെന്റർ (പഴയ ഓഡിറ്റോറിയം) 9ന് ഓടക്കുഴൽ (എച്ച്എസ്, C), തബല (എച്ച്എസ്, എച്ച്എസ്എസ്), ഗിത്താർ (എച്ച്എസ്)
വേദി 6 ബിഎഡ് സെന്റർ (പുതിയ ഓഡിറ്റോറിയം) 9ന് കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി 7 ഗവൺമെന്റ് യുപിഎസ് (ഓഡിറ്റോറിയം) സംസ്കൃതോത്സവം രാവിലെ 9 ന് ഗാനാലാപനം (യുപി, എച്ച്എസ്) എച്ച്എസ്എസ്). സംഘഗാനം (യുപി, എച്ച്എസ്), അഷ്ടപതി (എച്ച് എസ്)
വേദി 8 ഗവൺമെന്റ് എൽപിഎസ് (ഓഡിറ്റോറിയം)
വേദി 9 പ്രസംഗം അറബി (ജനറൽ എച്ച്എസ്എസ്), പദ്യം ചൊല്ലൽ അറബി ജനറൽ (യുപി, എച്ച്എസ്, എച്ച്എസ്എസ്) പ്രസംഗം സംസ്കൃതം ജനറൽ (എച്ച്എസ്എസ്), പദ്യം ചൊല്ലൽ സംസ്കൃതം ജനറൽ (എച്ച്എസ്എസ്).
വേദി 10 ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ്(തെക്കേഹാൾ) 9ന് മിമിക്രി (എച്ച്എസ്, എച്ച്എസ്എസ്) വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
വേദി 11 സെന്റ് മേരീസ് ജിഎച്ച്എസ്എസ് (ഓപ്പൺ ഓഡിറ്റോറിയം) രാവിലെ 9 ന് ചെണ്ട തായമ്പക (എച്ച്എസ്, എച്ച്എസ്എസ്), മദ്ദളം (എച്ച്എസ്എസ്), ചെണ്ടമേളം (എച്ച്എസ്, എച്ച്എസ്എസ് )
വേദി 12 സെന്റ് മേരീസ് ജിഎച്ച്എസ്എസ് (മുകളിലത്തെ ഓഡിറ്റോറിയം) രാവിലെ 9 ന് ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്).