തിരുവൻവണ്ടൂരിൽ വീട്ടിൽ മോഷണശ്രമം
1483744
Monday, December 2, 2024 4:47 AM IST
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമം കള്ളന്മാരുടെ ഭീതിയിൽ. ഞായറാഴ്ച പുലർച്ചെ 12.45 നു ശേഷമാണ് തിരുവൻവണ്ടൂർ കൊല്ലംപറമ്പിൽ ടി. രഘുനാഥന്റെ വീട്ടിൽ കോളിംഗ് ബെൽ ശബ്ദിച്ചത്.
ഇതുകേട്ട് രഘുനാഥനും ഭാര്യയും എഴുന്നേറ്റ് ലൈറ്റിട്ടു. ആരാണെന്ന് ചോദിച്ചിട്ടും മറുപടി കിട്ടാത്തതിനാൽ ഇരുവരും ഭയന്നു. വീണ്ടും മുൻവശത്തെ ജനാലയുടെ ഗ്ലാസ് അടിച്ച് ഇളക്കി.ശബ്ദം കേട്ട് വീണ്ടും ചോദ്യമുയർന്നിട്ടും മറുപടിയില്ല.
പുറത്തെ ലൈറ്റ് മുഴുവനും തെളിച്ചു. ഇളക്കിയ ജനൽ ഗ്ലാസിനിടയിലൂടെ നോക്കിയപ്പോൾ മുറ്റത്തെ ചെടിയുടെ മറവിൽ രണ്ടുപേർ നിൽക്കുന്നുണ്ടായിരുന്നു. ഒരാൾ തടിച്ച ശരീരത്തോടുകൂടിയതും മറ്റേയാൾ മെലിഞ്ഞ ആളുമാണ്.
അടിവസ്ത്രം മാത്രമാണ് വേഷം എന്നു രഘുനാഥൻ പറഞ്ഞു. പോലീസിനെ വിളിക്കാനുള്ള നമ്പറും ഇവർക്ക് അറിയില്ലായിരുന്നു. പോലീസിനെ വിളിച്ച് വിവരം അറിയിക്കുന്നതായി ഇവർ അഭിനയിച്ചു.
ഇതുകേട്ട് കള്ളന്മാർ എന്നു സംശയിക്കുന്നവർ ഓടി മറയുകയായിരുന്നുവെന്നു രഘുനാഥൻ പറഞ്ഞു. അയൽവാസികളെ വിവരം ധരിപ്പിച്ചു എല്ലാവരും വീടുകളിലെ ലൈറ്റുകൾ തെളിച്ചെങ്കിലും ഇതിനിടയിൽ കള്ളന്മാർ ഓടി രക്ഷപ്പെട്ടിരുന്നു.