വേഴപ്രയിൽ സാമൂഹ്യവിരുദ്ധർ വിലസുന്നുവെന്ന്
1483404
Sunday, December 1, 2024 12:12 AM IST
മങ്കൊമ്പ്: വേഴപ്ര പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം അതിരൂക്ഷമാകുന്നതായി പരാതി. പൊതുസ്ഥലങ്ങളിൽ പകൽസമയങ്ങളിൽ പോലും പരസ്യമദ്യപാനവും തലവേദനയാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ഇല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തിനു നടുവിലൂടെയുള്ള ട്രാക്ടർ റോഡ്, വേഴപ്ര മെയിൻ റോഡിൽ വേഴപ്ര പള്ളിയുടെ സിമിത്തേരിയോടു ചേർന്നുള്ള വളവ് എന്നിവിടങ്ങളിലാണ് സാമൂഹ്യവിരുദ്ധ ശല്യം അധികമായി കാണപ്പെടുന്നത്. ട്രാക്ടർ റോഡിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ താവളമടിക്കുന്നത് മൂലം സന്ധ്യകഴിഞ്ഞാൽ ഇതുവഴി നടക്കാൻ നാട്ടുകാർ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം ട്രാക്ടർ റോഡിൽ സാമൂഹ്യവിരുദ്ധർ ചില്ലുകുപ്പികൾ പൊട്ടിച്ചിട്ടതുമൂലം കാൽനടയാത്ര അപകടാവസ്ഥയിലാക്കുന്നു. കർഷകർക്കും ഭീഷണിയാകുന്നുണ്ട്.