തുമ്പോളി സെന്റ് തോമസ് പള്ളിയിൽ ഇന്ന് തൊഴിലാളിദിനം
1483402
Sunday, December 1, 2024 12:12 AM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് തൊഴിലാളി ദിനം ആചരിക്കും. വിവിധ തൊഴിൽ മേഖലകളിലായിരിക്കുന്നവരെ അനുമോദിക്കാനും പ്രാർഥിക്കാനുമാണ് ഈ ദിനം.
ആഗ്രഹിക്കുന്ന തൊഴിൽ സാധ്യതകൾ ലഭിക്കുന്നതിനായി ദേവാലയ പ്രവേശന കവാടം മുതൽ അൾത്താര വരെ ജപമാല കൈകളിലേന്തി പ്രാർഥിക്കുന്ന യുവത്വവും പരിശുദ്ധ തുമ്പോളി മാതാവിന്റെ ചിത്രം പതിപ്പിച്ച പതാകയുമായി മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികളും ഓടിയണയുന്ന ദൈവസാന്നിധ്യമാണ് തുമ്പോളി പള്ളി.
ഇന്നു രാവിലെ ആറിന് ദിവ്യബലിക്കുശേഷം തൊഴിലുപകരണങ്ങളും വാഹനങ്ങളും ദേവാലയത്തിന്റെ മുൻപിലും മത്സ്യബന്ധന യാനങ്ങൾ കടൽത്തീരത്തും വെഞ്ചരിക്കും. തുടർന്ന് 8.30ന് ദിവ്യബലിയും വൈകുന്നേരം 6.30ന് തിരുനാൾ ദിവ്യബലിയും നടത്തും. ഫാ. സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ മുഖ്യധാർമികത്വവും ഫാ. സൈമൺ കുരിശിങ്കൽ വചനസന്ദേശവും നൽകും.