ഓണാട്ടുകരയിൽ ഇന്ന് അരങ്ങുണരും
1482921
Friday, November 29, 2024 1:50 AM IST
കായംകുളം: കലയുടെയും സാംസ്കാരിക സമ്പന്നതയുടെയും നാടായ ഓണാട്ടുകരയുടെ ഹൃദയഭൂമിയായ കായംകുളത്ത് കൗമാരകലയുടെ ഉത്സവമേളത്തിന് ഇന്നു തിരിതെളിയും. രാവിലെ പത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തിരിതെളിച്ച് ഉദ്ഘാടനം നിർവഹിക്കും.
യു. പ്രതിഭ എംഎൽ എ അധ്യക്ഷയാകും. നഗരസഭാ ചെയർപേഴ്സൺ പി. ശശികല മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. എംഎൽഎമാരായ എം. എസ്. അരുൺകുമാർ, രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ എന്നിവർ പങ്കെടുക്കും.
ഇന്നലെ ഗവൺമെന്റ് ബോയ്സ് എച്ച് എസ് എസിൽ ബാൻഡ് മേളം, രചനാമത്സരങ്ങൾ എന്നിവനടന്നു. വേദികളിൽ അരങ്ങുണർത്തിയുള്ള മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര് ഇ.എസ്. ശ്രീലത പതാക ഉയർത്തും.
മത്സരങ്ങൾ 13 വേദികളിൽ
വേദി 1 - ഗേൾസ് എച്ച് എസ് എസ്, വേദി 2 -ബോയ്സ് എച്ച്എസ്എസ് ഓഡിറ്റോറിയം, വേദി 3 -ബോയ്സ് എച്ച് എസ്എസ് നടുമുറ്റം, വേദി 4 -ബോയ്സ് എച്ച്എസ്എസ് മുകളിലത്തെ ഹാൾ, വേദി 5 - ബിഎഡ് സെന്റർ പഴയഹാൾ, വേദി 6- ബിഎഡ് സെന്റർ പുതിയ ഓഡിറ്റോറിയം, വേദി -7 ഗവ. യുപിഎസ് ഓഡിറ്റോറിയം,
വേദി -8 ഗവ. എൽ പിഎസ് ഓഡിറ്റോറിയം, വേദി -9 ഓട്ടിസം സെന്റർ ഹാൾ, വേദി - 10 ഗേൾസ് എച്ച്എസ്എസ് തെക്കേ ഹാൾ, വേദി 11- സെന്റ് മേരീസ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയം, വേദി -12 സെന്റ് മേരീസ് ജിഎച്ച്എസ്എസ് മുകളിലത്തെ ഓഡിറ്റോറിയം, വേദി -13 ബിആർസിഹാൾ.
ബാൻഡ് മേളത്തിൽ ഒരേയൊരു ശബ്ദം
കായംകുളം: കലോത്സവത്തിലെ ഗ്ലാമർ ഇനമായ ബാൻഡ് മേളത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആകെ മത്സരിച്ചത് ഒരു സ്കൂൾ മാത്രം. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദീയ എച്ച്എസ്എസ് ആണ് മത്സരിച്ച ഏക സ്കൂൾ.
മത്സരമില്ലാതെ തന്നെ ലജ്നത്തുൽ മുഹമ്മദീയ എച്ച്എസ്എസ് എ ഗ്രേഡ് നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ എംഐ എച്ച്എസ് പൂങ്കാവ് ഒന്നാം സ്ഥാനവും സെന്റ് മേരീസ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.