കിടപ്പുസമരം നടത്തി
1483745
Monday, December 2, 2024 4:47 AM IST
ചേര്‍ത്തല: തൈക്കൽ മുതൽ അന്ധകാരനഴിവരെയുള്ള തീരദേശ റോഡ് പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മയായ യുവശബ്ദത്തിന്റെ നേതൃത്വത്തിൽ കിടപ്പുസമരം നടത്തി. തൈക്കൽ മുതൽ അന്ധകാരനഴിവരെയുള്ള ഏഴു കിലോമീറ്റർ ദൂരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.
റോഡിന്റെ നിർമാണം എത്രയും വേഗം പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങളിലേക്ക് പോകുമെന്ന് യുവശബ്ദം പ്രവർത്തകർ പറഞ്ഞു. ഒറ്റമശേരിയിൽ പോൾ ആന്റണി, ഫ്രാൻസിസ് സാലസ്, മെൽബിൻ, റോക്സൺ ജോസഫ്, എന്നിവരും വെട്ടയ്ക്കൽ പ്രദേശത്ത് ജെറിൽ സോളമൻ,
ബോണി പീറ്റർ, ബാസ്റ്റിൻ ആൻഡ്രൂസ്, ആന്റണി കുരിശിങ്കൽ, കലേഷ് ജോൺ എന്നിവരും അഴീക്കൽ പ്രദേശത്ത് വിക്ടർ ജോസ്, ജസിൽ സോളമൻ, ലിജിൻ സ്രാമ്പിക്കൽ എന്നിവരും നേതൃത്വം നൽകി.