മരിയാപുരം പള്ളിയില്‍ കൊടിയേറ്റ്
1483403
Sunday, December 1, 2024 12:12 AM IST
എടത്വ: മരിയാപുരം മേരിമാതാ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഇന്നുമുതല്‍ എട്ടുവരെ നടക്കും. ഇന്നു രാവിലെ 6.30ന് ചങ്ങനാശേരിആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് എടത്വ ഫൊറോനാ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
വയലാര്‍ പള്ളിയില്‍ തിരുനാള്‍
ചേര്‍ത്തല: വയലാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിയില്‍ സ്വര്ഗീയമധ്യസ്ഥന്റെ 129-ാമത് തിരുനാള്‍ ആരംഭിച്ചു. വികാരി ഫാ. ലോറന്‍സ് പൊള്ളയില് കൊടിയേറ്റി. ഇന്നു രാവിലെ 6.45നും 8.15നും ദിവ്യബലി. വൈകുന്നേരം 5.30ന് ജപമാല. തുടര്‍ന്ന് ദിവ്യബലി-ഫാ. വര്‍ഗീസ് ഇടത്തിച്ചിറ. സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ പള്ളിക്കല്‍.
തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. രണ്ടിന് രാവിലെ ഏഴിന് പ്രസുദേന്തിമാര്ക്കുള്ള ദിവ്യബലി. വൈകുന്നേരം 5.30ന് ജപമാല. തുടര്‍ന്ന് ദിവ്യബലി-ഫാ. ഫ്രാന്‍സീസ് സേവ്യര്‍ കളത്തിവീട്ടില്‍. സന്ദേശം-ഫാ. ഡയസ് വലിയമരത്തുങ്കല്‍. തുടര്‍ന്ന് വേസ്പര, ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. മൂന്നിന് തിരനാള്ദിനം.
രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം 3.30ന് തിരുനാള്‍ സമൂഹദിവ്യബലി-മോണ്‍. ഷൈജു പരിയാത്തുശേരി, ഫാ. മാക്സണ്‍ അത്തിപ്പൊഴി. സന്ദേശം-ഫാ. സ്റ്റീഫന്‍ ചാലക്കര. തുടര്‍ന്ന് തിരുനാള്‍ പട്ടണപ്രദക്ഷിണം, കൃതജ്ഞത ദിവ്യബലി-ഫാ. ജോണ്സണ് തൗണ്ടയില്‍.