പരിശീലനം, ചമയം: അച്ഛന്; അവതരണം: മകള്‍
1483237
Saturday, November 30, 2024 4:51 AM IST
കായംകുളം: ഓട്ടന്‍ തുള്ളല്‍ മത്സരത്തില്‍ പാരമ്പര്യ വഴിയില്‍ കഴിവ് തെളിയിച്ച് അമ്പലപ്പുഴ സുരേഷ് വര്‍മയുടെ രണ്ട് പെണ്മക്കളും സഹോദരപുത്രിയും. പ്രമുഖ കലാകാരനും പരിശീലകനുമായ സുരേഷ് വര്‍മയുടെ പാരമ്പര്യം നിലനിര്‍ത്തിയാണ് കരുമാടി കെ.കെ കുമാരപിള്ള മെമ്മോറിയല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവജ വര്‍മ ഹൈസ്കൂള്‍ വിഭാഗത്തിലും ആറാം ക്ലാസ് വിദ്യാര്‍ഥിനി ദേവിജ യുപി വിഭാഗത്തിലും ഇന്നലെ മത്സരിച്ചത്.
ഓട്ടന്‍ തുള്ളല്‍, കഥകളി, വേലകളി, വേലതകില്‍ എന്നിവ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള സുരേഷ് വര്‍മ്മ അറിയപ്പെട്ട കലാകാരനാണ്. കൂടാതെ പരിശീലക വേഷത്തിലും കഴിവ് തെളിയിച്ച ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്.
വര്‍മയുടെ സഹോദരന്റെ മകള്‍ ദേവികയും ഇന്നലെ ഓട്ടന്‍ തുള്ളല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അമ്പലപ്പുഴ മോഡല്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ചമയങ്ങള്‍ ഒരുക്കി ഇന്നലെ ഇവര്‍ക്ക് പ്രോത്സാഹനവുമായി സുരേഷ് വര്‍മ വേദിയില്‍ എത്തിയിരുന്നു.