പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
1483742
Monday, December 2, 2024 4:47 AM IST
മാവേലിക്കര: പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി. പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ റവ. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ച് തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. ഫാ. മാത്യു ചെങ്കിലാത്ത്, ഫാ. മാത്യു ജേക്കബ് തിരുവാലിൽ ഒഐസി എന്നിവർ സഹകാർമികത്വം വഹിച്ചു.
മൂന്ന്, നാല്, അഞ്ച് തീയതികളിൽ ഫാ. ജിസൻ പോൾ വേങ്ങാശേരി നയിക്കുന്ന തിരുവചന ധ്യാനവും ഏഴിന് ഭക്തിനിർഭരമായ തിരുനാൾ റാസയും എട്ടിന് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാനയും കൊടിയിറക്കും നടക്കും.