പ്രതിഷേധ മാർച്ച്
1483410
Sunday, December 1, 2024 12:12 AM IST
അമ്പലപ്പുഴ: ടിഡി മെഡിക്കൽ കോളജ് ആശുപത്രിയെ തകർത്ത് സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ലാബുകൾക്കുംവേണ്ടി ഭരണാധികാരികൾ വിടുപണി ചെയ്യുകയാണെന്ന് കെപി സിസി ജനറൽ സെക്രട്ടറി എം. ജെ. ജോബ്.
എംസിഎച്ച് ആശുപത്രിയിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കും സർക്കാരിനുമെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിനുമുന്നിൽ പോലീസ് തടഞ്ഞതിനെത്തുടർന്ന് ഉന്തും തള്ളും നടന്നു.