പ്രതിസന്ധികളിലും ദൈവേഷ്ടത്തിന് കീഴടങ്ങിയ പരിശുദ്ധ കന്യകാമറിയം നമ്മുടെ മാതൃക: മാര്‍ തോമസ് തറയില്‍
1483741
Monday, December 2, 2024 4:47 AM IST
എടത്വ: മരിയാപുരം മേരിമാതാ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, ഫാ. ജോര്‍ജിന് വെളിയത്ത്, ജനറല്‍ കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് ഏഴരയില്‍, ജോയിന്റ് കണ്‍വീനർമാരായ ജാക്സണ് വലിയപറമ്പില്‍, വി.എ. വര്‍ഗീസ് വടക്കേറ്റം എന്നിവര്‍ നേതൃത്വം നല്കി.
ഇന്നുമുതല്‍ വ്യാഴം വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 9 വരെ ജപമാല, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുടുംബ നവീകരണ ധ്യാനം, ദിവ്യകാരുണ്യ ആരാധന.