ആ​ല​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​നും അ​ട​ങ്ങു​ന്ന സം​യു​ക്ത​സം​ഘം മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ഇന്നലെ രാ​ത്രി ഏഴിന് ​സ്റ്റാൻ ഡിലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ ശ​ല്യം വ​ര്‍​ധി​ച്ചെ​ന്ന പ​രാ​തി​യെത്തുട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റേ​റ്റി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.

യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​കെ. ജ​യ​മ്മ, വാ​ര്‍​ഡം​ഗം പി. ​സ​തീ​ദേ​വി, ഡി​വൈ​എ​സ്പി എം. ആ​ര്‍. മ​ധു ബാ​ബു, പോ​ലീ​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, കെ​യ​ര്‍ ഫോ​ര്‍ ആ​ല​പ്പി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​യു​ക്ത സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ല ഭാ​ഗ​ത്തും വെ​ളി​ച്ച​ക്കു​റ​വു​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു. സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ക്കും. ഇ​തി​ന് കെ​യ​ര്‍ ഫോ​ര്‍ ആ​ല​പ്പി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും.