പുന്നപ്ര ശാന്തിഭവൻ അന്തേവാസി മരിച്ചു
1483408
Sunday, December 1, 2024 12:12 AM IST
അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസി നിര്യാതനായി. മാവേലിക്കര തയ്യിൽ വീട്ടിൽ ശിവരാമൻ (67) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ അനാഥനായി കിടക്കുന്നതു കണ്ട് അമ്പലപ്പുഴ പോലീസാണ് പുന്നപ്ര ശാന്തി ഭവനിലെത്തിച്ചത്.
ബന്ധുക്കളാരും ഇല്ലെന്നാണ് ശിവരാമൻ പോലീസിനോട് പറഞ്ഞിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035. 0477-2287322.