മാ​വേ​ലി​ക്ക​ര: മാ​ന്നാ​ർ ആ​ലും​മൂ​ട്ടി​ൽ താ​മ​ര​പ്പ​ള്ളി വീ​ട്ടി​ൽ ജ​യ​ന്തി​യെ (39) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി വി.ജി. ശ്രീ​ദേ​വി ഇ​ന്ന് വി​ധി പ​റ​യും. ജ​യ​ന്തി​യു​ടെ ഭ​ർ​ത്താ​വ് കു​ട്ടി​കൃ​ഷ്ണ​ൻ (60) ആ​ണ് പ്ര​തി. 2004 ഏ​പ്രി​ൽ രണ്ടിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഭാ​ര്യ​യെ സം​ശ​യ​മാ​യി​രു​ന്ന കു​ട്ടി​ക്കൃ​ഷ്ണ​ൻ ജ​യ​ന്തി​യെ വീ​ട്ടി​നു​ള്ളി​ൽ ക​റി​ക്ക​ത്തി, ഉ​ളി, ചു​റ്റി​ക എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ത​ല അ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ച പ്ര​തി പി​ന്നീ​ട് ഒ​ളി​വി​ൽ പോ​യി. ഇ​പ്പോ​ൾ ഇ​യാ​ൾ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.വി. സ​ന്തോ​ഷ് കു​മാ​ർ ഹാ​ജ​രാ​കും.