ഹൈടെക് കോഴിക്കൂടുകൾ വിതരണം ചെയ്തു
1483406
Sunday, December 1, 2024 12:12 AM IST
അർത്തുങ്കൽ: ഏറ്റുമാനൂർ അർച്ചന വിമൻസ് സെന്ററിന്റെയും കോസ്റ്റൽ എജ്യുക്കേഷൻ ഡവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിർമിച്ച ഹൈടെക് കോഴിക്കൂടിന്റെ വിതരണം നടന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ക്ലബ് ഡിട്രോയിറ്റ് മിഷിഗൻ നൽകിയ കാൻസർ രോഗികൾക്കുള്ള ധനസഹായവും ബിവിഎം ഹോളിക്രോസ് കോളജ് വിദ്യാർഥിയായ ജോസ്യ ആൻബേബിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യക്കിറ്റ് വിതരണവും ഇതോടൊപ്പം നടന്നു.
കോഎഡ്സ് സെക്രട്ടറി നവീൻജി നാദമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു ഹൈടെക് കോഴിക്കൂടിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കാൻസർ രോഗികൾക്കുള്ള ധനസഹായം കേരള ക്ലബ് ഡിട്രോയിഡ് മിഷിഗൻ യുഎസ്എ മുൻ പ്രസിഡന്റ് ഫിലോമിന സക്കറിയ നിർവഹിച്ചു. അർച്ചന വിമൻസ് സെന്റർ സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി, പി.എ. ആര്യമോൾ, സി.പി. സൂസൻ, അൻസാ ആന്റണി, വിനീത പ്രജു എന്നിവർ പ്രസംഗിച്ചു.