കാ​യം​കു​ളം: ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത് രോ​ഗി​ക​ളെ​യും ഡോ​ക്ട​ർ​മാ​രെ​യും വ​ല​ച്ചു. ഇ​ന്ന​ലെ പ​ക​ലാ​ണ് ഏ​റെ​നേ​രം ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. ഒ​പി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ കൈ​യി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വെ​ളി​ച്ചം തെ​ളി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നു കു​റി​പ്പ​ടി​ക​ൾ എ​ഴു​തി വാ​ങ്ങി​യ​ത്.

വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ ഡ​യാ​ലി​സി​സ്, എ​ക്സ​റേ,ലാ​ബ് സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി​യി​ൽ നി​ന്നു​ള്ള വൈ​ദ്യു​ത വി​ത​ര​ണം നി​ല​ച്ചി​ട്ടും ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​ല്ല. ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി മു​ട​ക്കം ഉ​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്.

സ​മീ​പ​കാ​ല​ങ്ങ​ളി​ൽ മി​ക്ക​പ്പോ​ഴും വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണെ​ങ്കി​ലും ജ​ന​റേ​റ്റ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.