തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് മ​ത്സ്യ​ഭ​വ​ൻ റോ​ഡ് ത​ക​ർ​ന്നു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​മാ​ണ് റോ​ഡ് പൊ​ളി​ഞ്ഞുകി​ട​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് റോ​ഡ്.

കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ​റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​സ​ഭ​യും നാ​ട്ടു​കാ​രും നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ ജ​ന​കീ​യ ആ​വ​ശ്യ​ത്തോ​ട് പു​റം​തി​രി​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​ഴ പെ​യ്താ​ൽ ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. അ​ടി​യ​ന്തര​മാ​യി പ​ള്ളി​ത്തോ​ട് മ​ത്സ്യ​ഭ​വ​ൻ റോ​ഡ് പു​തു​ക്കി​പ്പ​ണി​ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.