വേദികൾ കീഴടക്കാൻ ഗോത്രകലകൾ
1482924
Friday, November 29, 2024 1:55 AM IST
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിലെ പുതിയ കലാ ഇനത്തിനായി കാത്തിരിക്കുകയാണ് കാണികൾ. വേദികൾ കീഴടക്കാൻ ഗോത്രകലകളും മത്സര ഇനമായതോടെ കലോത്സവം കളർഫുളാകും.
അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചതോടെയാണ് മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ മത്സര ഇനത്തിൽ ഇടം പിടിച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ സ്കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്. കഴിഞ്ഞതവണ കൊല്ലത്ത് നടന്ന 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.