ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആർക്കിടെക്ചർ ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
1588944
Wednesday, September 3, 2025 6:25 AM IST
കൊല്ലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആർക്കിടെക്ചർ ബ്ലോക്ക് ഇന്നു വൈകുന്നേരം മൂന്നരയ്ക്കു കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോകോത്തര നിലവാരത്തിലുള്ള അക്കാഡമിക അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഈ പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്.
ക്രിയേറ്റീവ് ഡിസൈൻ സ്റ്റുഡിയോകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സജീകരിച്ച ലാബുകൾ, ഡിജിറ്റൽ ഡിസൈൻ സെന്ററുകൾ, വിശാലമായ സെമിനാർ ഹാളുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾക്കും അക്കാഡമിക ചർച്ചകൾക്കും അനുയോജ്യമായ ആധുനിക ഓഡിയോ-വിഷ്വൽ സൗകര്യങ്ങളോടുകൂടിയ ആംഫി തിയേറ്റർ, ഡിജിറ്റൽ ലൈബ്രറി, കാന്റീൻ എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. എ.ആർ. അനിൽ, ആർക്കിടെക്റ്റ് വിഭാഗം വകുപ്പ് മേധാവി പ്രഫ.വി.എസ്. അതുൽ , പിആർഒ ബിബി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.