കൊല്ലം പ്രസ് ക്ലബിൽ ഓണാഘോഷം
1588942
Wednesday, September 3, 2025 6:25 AM IST
കൊല്ലം: കൊല്ലം പ്രസ് ക്ലബിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലകളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്തു.
എംഎൽഎമാരായ എം.നൗഷാദ്, പി.സി. വിഷ്ണുനാഥ്, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ എന്നിവർ അതിഥികളായി.
പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി. പ്രേം സ്വാഗതവും ട്രഷറർ കണ്ണൻ നായർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.