ഹരിതഓണം ശുചിത്വ പൂക്കളം ചലഞ്ചുമായി ശുചിത്വ മിഷന്
1588945
Wednesday, September 3, 2025 6:25 AM IST
കൊല്ലം: ഓണഘാഷം വൃത്തിയുടെയും പരിസ്ഥിതി സംരക്ഷണത്തി െ ന്റയും ആഘോഷമാക്കാന്‍ പൂക്കളം ചലഞ്ചുമായി ശുചിത്വമിഷന്. ‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി, ഓണം ഹരിത ഓണം' എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പൂക്കള മത്സരം. കേരളത്തി െ ന്റ സമത്വം, ഐക്യം, പ്രകൃതിയോടുള്ള സൗഹൃദം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം ശുചിത്വമാലിന്യ സംസ്കരണ സംവിധാനവുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശുചിത്വ മിഷന് ഓണപ്പൂക്കള മത്സരം 2025 സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന മത്സരത്തില്‍ ‘മാലിന്യമുക്തം നവകേരളം' എന്ന ആശയത്തെ അടിസ്ഥാനമാക്കി മാലിന്യ സംസ്കരണം, തരംതിരിക്കല്‍, മാലിന്യങ്ങളുടെ അളവു കുറയ്ക്കല്‍, പാഴ് വസ്തുക്കളുടെ പുനരുപയോഗം, പുനചംക്രമണം, ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം, ദേശീയ ശുചിത്വ സര്‍വേയിലെ കേരളത്തി െന്റ നേട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് പൂക്കളങ്ങളിൽ അവതരിപ്പിക്കേണ്ടത്.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് 10,000 രൂപയും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനം. പ്രകൃതിദത്തമായ പൂക്കളും ഇലകളും മറ്റ് വസ്തുക്കളും മാത്രം ഉപയോഗിച്ചാണ് പൂക്കളം തയ്യാറാക്കേണ്ടത്. പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, കൃത്രിമ അലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കണം.
പൂക്കളത്തിന്റെ മാത്രം വ്യക്തമായ ഒരു ചിത്രവും, അത് നിര്‍മിച്ചവരുമായി ചേര്‍ന്ന് മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്ലോഡ് ചെയ്യണം. ജില്ലാ ശുചിത്വ മിഷ െ ന്റ പേജ് ടാഗ് ചെയ്യുക. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാനാകൂ. എന്‍ട്രികള്‍ pookalamkollam25 @gmail.com എന്ന ഇ മെയിലേക്ക് ഡോക്യുമെന്റ്ഫയലായും അയക്കണമെന്ന് ശുചിത്വ മിഷന് ജില്ലാ കോർഡിനേറ്റര്‍ അറിയിച്ചു.