കൊ​ല്ലം : സൈ​നി​ക​നും സ​ഹോ​ദ​ര​നും കി​ളി​ക്കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മ​ർ​ദ്ദ​ന​മേ​റ്റെ​ന്ന പ​രാ​തി​യി​ൽ കേ​സി​ന്‍റെ ത​ത്സ്ഥി​തി റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേശം ന​ൽ​കി. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.​

സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

പി. ​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ബി. ​കെ. മാ​ത്യു, വി​ഘ്നേ​ഷ്, അ​ബി ആ​ബേ​ൽ, അ​ഡ്വ. ദേ​വ​ദാ​സ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ൾ ഒ​രു​മി​ച്ചു പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ത​ത്‌സ്ഥിതി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. സൈ​നി​ക​ൻ വി​ഷ്ണു​വി​നും സ​ഹോ​ദ​ര​ൻ വി​ഘ്നേ​ഷി​നു​മാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. 2022 ഒ​ക്ടോ​ബ​ർ 19 നാ​ണ് സം​ഭ​വം.