കൊല്ലം - ചെന്നൈ എഗ്മോർ ട്രെയിൻ എൽഎച്ച്ബി കോച്ചിലേക്ക്
1588946
Wednesday, September 3, 2025 6:25 AM IST
കൊല്ലം: കൊല്ലത്ത് നിന്ന് പുനലൂർ വഴി ചെന്നൈ എഗ്മൂർ റൂട്ടിൽ സർവീസ് നടത്തുന്ന എക്സ്പ്രസ് (16101/16102) ട്രെയിനും എൽഎച്ച്ബി കോച്ചിലേയ്ക്ക്. നവംബർ 18 മുതൽ ഈ ട്രെയിൻ ആധുനിക സൗകര്യങ്ങളുള്ള എൽഎച്ച്ബി കോച്ചുകളുമായി സർവീസ് ആരംഭിക്കും.
നിലവിൽ കാലപ്പഴക്കം ചെന്ന ഐസിഎഫ് കോച്ചുകളുമായാണ് ഈ ട്രെയിൻ ഓടുന്നത്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും നിവേദനങ്ങൾ നൽകിയിരുന്നു.
തുടർന്ന് വണ്ടിയിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിക്കുകയായിരുന്നു. ട്രെയിൻ ചെന്നൈ എഗ്മോറിന് പകരം താംബരം വരെയാണ് നിലവിൽ സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12 നാണ് ഈ വണ്ടി കൊല്ലത്ത് നിന്ന് പുറപ്പെട്ടിരുന്നത്.
എന്നാൽ യാത്രക്കാരുടെ ആവശ്യവും സൗകര്യവും പരിഗണിച്ച് ഈ മാസം ഒന്നു മുതൽ വൈകുന്നേരം നാലിനാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്.