അയ്യൻകാളി ജയന്തിയും അവിട്ടദിന ആഘോഷവും ആറിന്
1588947
Wednesday, September 3, 2025 6:25 AM IST
കൊല്ലം: കെപിഎംഎസിന്റെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തിയും അവിട്ടദിന ആഘോഷവും ആറിന്. വെളിയം യൂണിയനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ, എംഎൽഎമാരായ സി.ആർ. മഹേഷ്, സുജിത്ത് വിജയൻ പിള്ള , പി.സി. വിഷ്ണുനാഥ്, എം.നൗഷാദ് , ജി.എസ്. ജയപാലൻ, പി.എസ്. സുപാൽ , കോവൂർ കുഞ്ഞുമോൻ , കൊട്ടാരക്കര നഗരസഭചെയർമാൻ അഡ്വ. ബി. ഉണ്ണികൃഷ്ണമേനോൻ,
പത്തനാപുരം ഹോർട്ടികോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ, ശൂരനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, കൊല്ലം മേയർ ഹണി ബഞ്ചമിൻ, അഞ്ചൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, പെരിനാട് കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ എസ്. ജയൻ, മാധ്യമ പ്രവർത്തകൻ പി.കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.