കനകപ്പള്ളിയിൽ അഖില കേരള വടംവലി മത്സരം 27ന്
1540187
Sunday, April 6, 2025 6:55 AM IST
പരപ്പ: സംസ്ഥാനത്തെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അഖില കേരള വടംവലി മത്സരം ഈ മാസം 27 ന് കനകപ്പള്ളിയിൽ നടക്കും. കനകപ്പള്ളിയിലെ കായികതാരങ്ങളായിരുന്ന വിനോജ് മാത്യുവിന്റെയും വിനു ജോസഫിന്റെയും സ്മരണയ് ക്കായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്.മത്സരത്തിന്റെ നോട്ടീസ് പ്രകാശനം സംഘാടകസമിതി ചെയർമാനായ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദന് നല്കി നിർവഹിച്ചു. ഹരീഷ് പി. നായർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, കനകപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ.ഷാലറ്റ് ഈപ്പൻ, സിദ്ദിഖ് മസ്ജിദ് സെക്രട്ടറി ഇസഹാക്ക്, ബഷീർ സിൽസില, സുരേന്ദ്രൻ അരിങ്കല്ല്, അമൽ ജോണി, ഷോമി മാത്യു, പ്രദീപ് കുമാർ, സെബാസ്റ്റ്യൻ കൊള്ളിക്കുന്നേൽ, ബിജു ചാമക്കാല, ബാബു അരിങ്കല്ല് എന്നിവർ പ്രസംഗിച്ചു.